പള്ളുരുത്തി: ഓൾ കേരള കാർപെന്റർ വർക്കേഴ്സ് അസോസിയേഷൻ നേതൃയോഗം ജില്ല പ്രസിഡന്റ് പി.വി. സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മധു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറിയായി എൻ.എസ്. സലിയേയും സംസ്ഥാന കമ്മിറ്റി അംഗമായി ഷിബു സരോവരത്തെയും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ജോസി, സംസ്ഥാന കമ്മിറ്റി അംഗം ബിജു കണ്ണൂർ, എ.ആർ. ജോബ് എന്നിവർ സംസാരിച്ചു.