1
വി.ഡി. മജീന്ദ്രന്റെ അനുസ്മരണ യോഗത്തിൽകെ.ജെ. മാക്സി എം.എൽ.എ സംസാരിക്കുന്നു

തോപ്പുംപടി: പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി.ഡി. മജീന്ദ്രന്റെ നിര്യാണത്തിൽ കൊച്ചിയിൽ ചേർന്ന യോഗം അനുശോചിച്ചു. കെ.കെ. കുഞ്ഞച്ചൻ അദ്ധ്യക്ഷനായി. കെ.ജെ. മാക്‌സി എം.എൽ.എ, വിളയോടി വേണുഗോപാൽ, എം. ഗീതാനന്ദൻ, എം.വി. ബെന്നി, സിസ്റ്റർ ലിസി ചക്കാലക്കൽ, തമ്പി സുബ്രഹ്മണ്യം, കെ.ജെ. സോഹൻ, ചാൾസ് ജോർജ്, ഷൈൻ കൂട്ടുങ്കൽ, ഫാ. അഗസ്റ്റിൻ വട്ടോളി, കൗൺസിലർമാരായ ഷീബാ ഡുറോം, ഷൈല തദേവൂസ്, മുൻ കൗൺസിലർ കെ.ജെ. ആന്റണി, കുരുവിള മാത്യൂസ്, കെ.ബി. സലാം, ജാക്‌സൻ പൊള്ളയിൽ, ശ്രീരാമക്ഷേത്രം സെക്രട്ടറി വിനോദ്, രാജീവ് പള്ളുരുത്തി തുടങ്ങിയവർ സംസാരിച്ചു.