ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ലൗഡെയിൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ ഇരിഞ്ഞാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിൻസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ സഹകരണത്തോടെ പ്രത്യേക പരിഗണന ആവശ്യമായ 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കും. 18ന് രാവിലെ 10 മണി മുതൽ മൂന്ന് വരെ ലൗഡെയിൽ സെന്ററിലാണ് ക്യാമ്പ്.
കുട്ടികളുടെ വളർച്ചയിലും പ്രവർത്തനങ്ങളിലുമുള്ള പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് ഡെവലപ്പ്മെന്റൽ പീടിയാട്രിഷന്റെ നേതൃത്വത്തിൽ വിവിധ തെറാപ്പിസ്റ്റുകൾ കുട്ടികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 15 നു മുമ്പ് രജിസ്റ്റർ ചെയ്യാം. ഫോൺ: 7306622659.