
കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പക്ഷാഘാത ലക്ഷണങ്ങളെ തുടർന്നാണിതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ ടീം അറിയിച്ചു. ഭാര്യ സൂഫിയ മഅ്‌ദനി, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, പാർട്ടിയുടെ മറ്റ് നേതാക്കൾ എന്നിവർ ആശുപത്രിയിലുണ്ട്.