കൊച്ചി : സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിക്കുന്ന ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാഘോഷങ്ങൾക്ക് ഒക്ടോബർ ആറിന് തുടക്കമാകും. വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 7ന് പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ അസി. കളക്ടർ പാർവതി ഗോപകുമാർ നിർവഹിക്കും. ഫിസിഷ്യൻ അസോസിയേറ്റ്സ് പാർട്ട്ണേഴ്സ് ഇൻ ഹീലിംഗ് അവാർഡ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോ. സജി കുരുട്ടുകുളത്തിനും സെബി ജോസഫിനും പാർവതി ഗോപകുമാർ സമ്മാനിക്കും. ഫിസിഷ്യനും ഫിസിഷ്യൻ അസോസിയേറ്റുമെന്ന നിലയിൽ ഡോ. സജി കുരുട്ടുകുളവും സെബി ജോസഫും ചേർന്ന് കഴിഞ്ഞ 17 വർഷം ഒന്നിച്ച് നൽകിയ സേവനമികവിനാണ് ഇരുവർക്കും അവാർഡ്.
പി.എ. സ്റ്റുഡന്റ് അവാർഡ് എറണാകുളം അമൃത സ്കൂൾ ഒഫ് മെഡിസിനിലെ ഗായത്രി ദേവിയ്ക്ക് ലഭിച്ചു. സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് പ്രസിഡന്റ് എബിൻ എബ്രഹാമും സെക്രട്ടറി ദീപക് നാരായനും ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.