ചോറ്റാനിക്കര: കണയന്നൂർ 2842-ാം നമ്പർ ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റിന്റെ 24-മത് വാർഷിക പൊതുയോഗം രാജേന്ദ്രൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. സുധീർകുമാർ അദ്ധ്യക്ഷനായി. ശുഭ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാകായിക മത്സരങ്ങൾ സതീശൻ വിഷ്ണു നിവാസ് ഉദ്ഘാടനം ചെയ്തു.പി.കെ. ഷിജോ, രമേശൻ കുളക്കാട്ട്, ടി. കെ. ബാലൻ, വി.ആർ. രാജൻ, സുനിത ബിജു, ആർഷ ജിനിൽ, ഗീതാ ഷണ്മുഖൻ, ഷണ്മുഖൻ എന്നിവർ സംസാരിച്ചു.