കാക്കനാട്: ആക്ട് കേരളയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തോടനുബന്ധിച്ച് ആടാം പാടാം എന്ന പേരിൽ പ്രതിഭാസംഗമം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടത്തി. സിനിമാതാരം അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകൻ കെ.സി. ഫറൂഖ്,
അഭിനേതാവും നർത്തകിയുമായ ശ്രീരാഗം, ആക്ട് ചീഫ് കോ ഓർഡിനേറ്റർ ജലീൽ താനത്ത്, സെക്രട്ടറി ശിവദാസ് വൈക്കം, കെ.എസ്. ഷേർലി , ആർ.എൽ.വി ഹണി, ആർ. ഉണ്ണി എന്നിവർ പങ്കെടുത്തു. പ്രതിഭകളെ മെമന്റോ നൽകി ആദരിച്ചു.