കാക്കനാട്: ലയൺസ് കൊച്ചിൻ ബെറിവുഡ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃക്കാക്കര വള്ളത്തോളിലുള്ള കൊച്ചിൻ സബർബൻ ക്ലബ്ബിൽവച്ച് നടന്നു. 318സി ഡിസ്ട്രിക് ഗവർണർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബിന്റെ രണ്ടു സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം അഡ്വ. വി. അമർനാഥ്, ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു. രാജൻ.എൻ.നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ അശോക് അലക്സാണ്ടർ, അജയ് കുമാരൻ, ചാർട്ടർ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ഡോ. മിനുജോൺ, ഉല്ലാസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ബാങ്കിംഗ് ഇൻഷ്വറൻസ് മേഖലയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലധികം പേർക്ക് മെമ്പർഷിപ്പ് നൽകുമെന്ന് ക്ലബ്ബിന്റെ ചാർട്ടർ മെമ്പറും ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ സെക്രട്ടറിയുമായി സി.എസ്. വിനോദ് പറഞ്ഞു.