കൊച്ചി: ഒൻപതുമുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്കായുള്ള ദേശീയതല ക്വിസ് മത്സരമായ അക്വാ റീജിയ ജില്ലാ ഫൈനൽ ബുധനാഴ്ച പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. ജില്ലയിലെ സ്‌കൂളുകളിൽ നടന്ന പ്രാഥമിക എഴുത്തു പരീക്ഷകളിലെ വിജയികളാണ് പങ്കെടുക്കുന്നത്. തുടർന്ന് 2025 അക്വാറീജിയയുടെ സോണൽ ഫൈനലും അതേവേദിയിൽ നടക്കും. വിജയിക്കുന്ന ടീമിന് ബംഗളൂരുവിൽ നടക്കുന്ന റീജണൽ ഫൈനലിൽ പങ്കെടുക്കാം.