കളമശേരി: ഫാക്ട് ടൗൺഷിപ്പിൽ ഇന്നു രാവിലെ 11മുതൽ 12വരെ മൾട്ടി ഏജൻസി മോക്ഡ്രിൽ നടത്തും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സി.ഐ.എസ്.എഫ് അധികൃതർ അറിയിച്ചു. ഈ സമയത്ത് സി.ഐ.എസ്.എഫ് ക്യാമ്പിന് മുന്നിലുള്ള റോഡിൽ ഗതാഗതതടസമുണ്ടാകും. ഗ്യാസ് ലീക്കേജ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മോക്ഡ്രില്ലിൽ സി.ഐ.എസ്.എഫ്, ദേശീയ ദുരന്ത നിവാരണസേന, കേരള പൊലീസ്, ഫാക്ട് ഫയർ ആൻഡ് സേഫ്റ്റി എന്നിവർ പങ്കെടുക്കും.