കൊച്ചി: കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ശിവസേന (ഉദ്ധവ് താക്കറെ) സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു. തൃപൂണിത്തുറയിൽ പാർട്ടി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രസ്വത്തുക്കളും ഭക്തർ സമർപ്പിച്ച അമൂല്യവസ്തുക്കളും അപഹരിക്കപ്പെടുന്നത് അതീവഗുരുതരമായ കാര്യമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടികൾ വേണമെന്നും സജി തുരുത്തിക്കുന്നേൽ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതി ചെയർമാൻ എൻ. ശിവദാസൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ.വൈ. കുഞ്ഞുമോൻ, കെ. അശ്വതി, ഷിബു ചെമലത്തൂർ, ബി.കെ.എസ് സംസ്ഥാന സെക്രട്ടറി വിപിൻ ദാസ് കടങ്ങോട്ട്, മീഡിയ സെൽ ചെയർമാൻ സൗഭാഗ് സുരേന്ദ്രൻ, താമരക്കുളം രവി എന്നിവർ പ്രസംഗിച്ചു.