പറവൂർ: വരാപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാനയജ്ഞം തുടങ്ങി. യജ്ഞശാലയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം എസ്.എൻ.ഡി.പി യോഗം വരാപ്പുഴ ശാഖാ മന്ദിരത്തിന് സമീപത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എത്തിച്ചത്. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഭദ്രദീപ പ്രകാശനം നടത്തി. സാംസ്കാരിക സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. യജ്ഞസമിതി ചെയർമാൻ പി.ടി. ശിവസുതൻ അദ്ധ്യക്ഷനായി. യജ്ഞസമിതി ജനറൽ കൺവീനർ കെ. ശശിധരൻ, സ്വാമിനി മാതാ ജ്യോതിർമയി ഭാരതി, ആർ.വി. ബാബു, വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു. യജ്ഞാചാര്യൻ ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവതമാഹാത്മ്യം പ്രഭാഷണം നടന്നു.