കൊച്ചി: കുമ്പളങ്ങി പഞ്ചായത്ത് ആറാംവാർഡിൽ കാറ്ററിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനായി ഇന്നോവേറ്റീവ് ഗ്രൂപ്പിന് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് നാലരലക്ഷംരൂപ വായ്പ അനുവദിച്ചു. മൂന്നേകാൽലക്ഷം രൂപയാണ് സബ്‌സിഡി തുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷനായി. സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, ലീജ തോമസ് ബാബു, പ്രവീൺ ഭാർഗവൻ, വ്യവസായ വികസന ഓഫീസർ കെ.കെ. അനിൽകുമാർ, എം.എൻ. ബീന, അമ്പിളി ഷാജി എന്നിവർ സംസാരിച്ചു.