വൈപ്പിൻ: കള്ള് ചെത്ത് വ്യവസായത്തൊഴിലാളി പെൻഷണേഴ്‌സ് അസോസിയേഷൻ അംഗമായിരിക്കെ നിര്യാതനായ നായരമ്പലം കൈതവളപ്പിൽ സുനിയുടെ ഭാര്യ ചന്ദ്രികയ്ക്ക് മരണാനന്തര സഹായം പ്രസിഡന്റ് ഇ. എൻ ദിവാകരൻ കൈമാറി. ട്രഷറർ ടി. ആർ വേണു, ടി. എസ് ശശി, എം.കെ മുരളി എന്നിവർ പങ്കെടുത്തു.