അങ്കമാലി: അങ്കമാലി നഗരസഭ താലൂക്ക് ഹോസ്പിറ്റലിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാത്ഥികൾക്ക് നവംബർ 9ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ മുൻസിപ്പൽ ഓഫീസിൽ വാക്ക് - ഇൻ-ഇന്റർവ്യൂ നടത്തും. 35 വയസിൽ താഴെ പ്രായമുള്ള നിയമാനുസൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 2 ന് യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുമായി ഹാജരാകേണ്ടതാണ്. നഗരസഭ പരിതിയിലുള്ളവർക്ക് മുൻഗണന.