wait

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പണികഴിപ്പിച്ച വെയ്റ്റിംഗ് ഷെഡിന് ജനകീയ ഉദ്ഘാടനം നടത്തി. ചുരുങ്ങിയ ചിലവിൽ 89,000 രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ ട്വന്റി 20 ഭരണ സമിതിയുടെ നേതൃത്വത്തിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്. ഇംപോർട്ടഡ് റൂഫിംഗ് ഷീ​റ്റ്, പൗഡർ കോട്ട് ചെയ്ത ഉയർന്ന നിലവാരത്തിലുള്ള ഇരുമ്പ് തൂണുകൾ, രാജസ്ഥാൻ നാച്ചുറൽ സ്റ്റോൺ ഫ്‌ലോറിംഗ്, ഗ്രേഡ് ബീഡ് ബ്ലാസ്​റ്റഡ് സ്റ്റൈൻലെസ് സ്റ്റീൽ ഇടിപ്പിടങ്ങൾ ഉൾപ്പടെ ജനങ്ങൾക്ക് ഏ​റ്റവും കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.