
ആലുവ: ഡെക്കാത്‌ലോൺ സംഘടിപ്പിച്ച ജൂനിയർ മെൻസ് ഫിസീക് (165സെ.മി താഴെ) നാച്ചുറൽ മിസ്റ്റർ കേരള 2025 മത്സരത്തിൽ എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥി സി.എസ്. ആകാശ് സ്വർണം നേടി.
55 കിലോ വിഭാഗം ബോഡി ബിൽഡിംഗിൽ റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 2024 ജനുവരിയിൽ മിസ്റ്റർ എറണാകുളമായും 2025 ജനുവരിയിൽ മിസ്റ്റർ ആലപ്പുഴയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേരാനെല്ലൂർ ചക്കനാട്ടുവള്ളി ശശീന്ദ്രന്റെയും സിന്ധുവിന്റെയും മകനാണ്.