കാക്കനാട്: തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളിൽ എൻജിനിയറിഗ് വിഭാഗത്തിലെ ഓവർസിയർമാരുടെ സംഘടനയായ കൺസോർഷ്യം ഒഫ് എൻജിനിയറിംഗ് എംപ്ലോയീസ് കേരള ആദ്യയോഗം എറണാകുളത്ത് ചേർന്നു. ഓവർസീയർമാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, തസ്തിക പുനർനാമകരണം ചെയ്യുക, ഓവർസിയർ ഗ്രേഡ് 2 പൂർണമായും പൊമോഷൻ തസ്തികയാക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാൻ തീരുമാനിച്ചു.