മട്ടാഞ്ചേരി: തേയില ലേലത്തിൽ ആധുനികവത്കരണത്തിന്റെ ഭാഗമായി ടീബോർഡിന്റെ ഓക്ഷൻ പോർട്ടലിൽ ആധുനിക സാങ്കേതികവിദ്യകൾ ആവിഷ്കരിക്കുന്നത് ടീ ബയേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഏജൻസികളോട് ചർച്ച ചെയ്യാതെ നടത്തുന്ന ഏതു പരിഷ്കാരവും അഭികാമ്യമല്ലെന്ന് പ്രസിഡന്റ് എൻ. അനിൽകുമാർ പ്രഭു പറഞ്ഞു. അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകകയായിരുന്നു അദ്ദേഹം. തേയിലയുടെ ഉപഭോഗം വർദ്ധിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.