കൊച്ചി: കവിയും ചിത്രകാരനുമായ തിരുവനന്തപുരം സ്വദേശി ആർ. ജോർജിന്റെ 36 ചിത്രങ്ങളുടെ പ്രദർശനം ഇന്നുമുതൽ 13വരെ ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ നടക്കും. ടച്ച് എന്ന പ്രമേയത്തിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. ഇന്നു വൈകിട്ട് അഞ്ചിന് സൗഹൃദ കൂട്ടായ്മയിൽ കെ.എം. ഷാജി, സി.പി. ജോൺ, ആർട്ടിസ്റ്റ് സക്കീർ ഹുസൈൻ, എം. രാമചന്ദ്രൻ, എം.പി. പ്രതീഷ് തുടങ്ങിയവർ പങ്കെടുക്കും. ജോർജിന്റെ ഇരുപതാമത്തെ സോളോ ചിത്രപ്രദർശനമാണ് ഇത്.