
കാലടി: എറണാകുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉൾപ്പെടുത്തി കാഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ 10-ാം വാർഡിൽ അപ്പേലി കടവ് നിർമ്മാണ തുടങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു അദ്ധ്യക്ഷയായി. വാർഡ് മെമ്പർ എം.വി. സത്യൻ , പുതിയേടം ബാങ്ക് പ്രസിഡന്റ് ടി. ഐ. ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി . അഭിജിത്ത്, വാർഡ് മെമ്പർമാരായ ടി.എൻ. ഷണ്മുഖൻ, ഗ്രേസി ദയാനന്ദൻ, സിമി ടിജോ, ജിനിൽ കെ. താനത്ത് എന്നിവർ സംസാരിച്ചു