khra
കെ.എച്ച്. ആർ.എ കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി നടത്തിയ ഉല്ലാസയാത്രയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പങ്കെടുക്കുന്നു

കാക്കനാട്: കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ഉല്ലാസയാത്രയും ബോട്ട് സഫാരിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഉല്ലാസബോട്ട് സഫാരിയുടെ ഫ്ളാഗ് ഓഫ് ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ നിർവഹിച്ചു. കുട്ടികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഗാനമേളയും ഭക്ഷണവും ഒരുക്കിയിരുന്നു.

യൂണിറ്റ് പ്രസിഡന്റ് അനീഷ്‌കുമാർ, സെക്രട്ടറി യൂസഫ്, ജോസ് സി. മാത്യു, ബിജു അളകാപുരി, സലാം ബഷീർ, വിജയ് നമ്പ്യാർ, പരീത് എന്നിവർ നേതൃത്വം നൽകി.