football
ഗ്രീസിൽ നടന്ന ഏവിയേഷൻ ഫുട്ബാൾ കപ്പിൽ ഒന്നാം സ്ഥാനം നേടിയ മലയാളികൾ ഉൾപ്പെടുന്ന ഖത്തർ എയർവേയ്സ് ടീം

കളമശേരി: ഗ്രീസിൽ നടന്ന ഏവിയേഷൻ ഫുട്ബാൾ കപ്പിൽ ഒന്നാമതെത്തിയ ഖത്തർ എയർവേയ്‌സ് ടീമിൽ രണ്ടു മലയാളികൾ നിർണായക പങ്കുവഹിച്ചു. ഗോൾവലയം കാത്ത മനോബിൻ ഇടപ്പള്ളിക്കാരനും ഉമ്മർ കളമശേരി സ്വദേശിയുമാണ്. തുടർച്ചയായി രണ്ടാംതവണയാണ് ഇവർ ഈ നേട്ടം കൈവരിക്കുന്നത്.