
കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ ഗ്രന്ഥശാലാ പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയിൽ വച്ച് റീഡിംഗ് തിയേറ്റർ ശില്പശാല സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ശില്പശാല ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ഇന്ദുലേഖ തമ്പി അദ്ധ്യക്ഷയായി. സെക്രട്ടറി സൈനോര ബിജു, പീതാംബരൻ നീലീശ്വരം എന്നിവർ സംസാരിച്ചു. തുടർന്നു ശില്പശാലയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഫാക്കൽറ്റികളായ സുനിത ജോയ്, സുമാദേവി .കെ.ആർ, സുരേന്ദ്രൻ. കെ. യു, ഫ്രാൻസിസ് ഈരവേലിൽ എന്നിവർ ചേർന്ന് ഒ.വി. വിജയന്റെ ഉൾക്കടൽ എന്ന ചെറുകഥ റീഡിംഗ് തിയേറ്ററിൽ അവതരിപ്പിച്ചു. കെ.കെ. വത്സൻ, ജ്യോതി ദിലീപ്, ബിജു. എം.എ, ഇ.കെ. സലി,സാന്ദ്ര ശരി എന്നിവർ നേതൃത്വം കൊടുത്തു.