ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ (കെ.വി.വി.ഇ.എസ്) ഉദയംപേരൂർ യുണിറ്റ് വാർഷികം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ടി.പി. റോയി, ഷാജഹാൻ അബ്ദുൾഖാദർ, മണ്ഡലം പ്രസിഡന്റ് പി.വി. പ്രകാശൻ, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, തൂപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി സാം തോമസ്, യൂത്ത്‌വിംഗ് മണ്ഡലം പ്രസിഡന്റ് രാഹുൽ, യൂണിറ്റ് ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ എൻ.ആർ. ഷാജി, വനിതാവിംഗ് ജില്ലാ സെക്രട്ടറി ജയാ ഭാസ്കർ, യൂത്ത്‌വിംഗ് പ്രസിഡന്റ് ജീസ് മോൻ തോമസ്, വനിതാവിംഗ് സെക്രട്ടറി ജിഷ സഹദേവൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ 27 കുട്ടികളെ ആദരിച്ചു.