
ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെയും ശ്രീനാരായണഗിരി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജസ്റ്റിസ് കെ.കെ. ഉഷയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം അഗത് ഫുഡ് പ്രോഡക്റ്റ്സ് മാനേജിംഗ് ഡയറക്ടർ ഗീതി അനിൽബാബു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ അദ്ധ്യക്ഷയായി. സെക്രട്ടറി അഡ്വ. വി.പി. സീമന്തിനി, ഇ.പി. ശശിധരൻ, സോജി സുനിൽ, തനുജ ഓമനക്കുട്ടൻ, അഡ്വ. വി.കെ. ഷാജി, കെ. രവികുട്ടൻ, പി.പി. ഉഷാകുമാരി, ആതിര, റസിയ അബ്ദുൽ ഖാദർ, അഡ്വ. കാർത്തിക സുകുമാരൻ എന്നിവർ സംസാരിച്ചു. കീഴ്മാട് പഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങളെ ആദരിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ, ചെറുമകൻ അഭിറാം, മരുമകൻ ഗോപാൽ രാജ് എന്നിവരും പങ്കെടുത്തു.