
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ കായികമേളയ്ക്ക് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ആർ.രാകേഷ് ദീപശിഖ ഏറ്റുവാങ്ങി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിസ അഷ്‌റഫ് മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയശ്രീ വി.ടി, കൗൺസിലർമാരായ ജിനു ആന്റണി, നെജില ഷാജി, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷർമിള കെ.വി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷമീന ബീഗം, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ജ്യോതി സി, ഹെഡ്‌മാസ്റ്റർ ഫോറം സെക്രട്ടറി മുഹമ്മദ് എം.കെ, സബ് ഡിസ്ട്രിക്റ്റ് സ്പോർട്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി അസീസ് കെ. പി തുടങ്ങിയവർ സംബസിച്ചു. 4 ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 1500 കായിക പ്രതിഭകൾ മാറ്റുരക്കും. വ്യാഴം വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.