
കോതമംഗലം: കോതമംഗലം ലയൺസ് ക്ലബ്ബ് സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ലയൺസ് ഗ്രാമം പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭവനരഹിതർക്കായി ഒൻപത് വീടുകൾ നിർമ്മിക്കും. മലയിൻകീഴിൽ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ ഡോ.മാർക്ക് മാൻസൽ നിർവഹിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ 26 വീടുകൾ നിർമ്മിച്ചിരുന്നു. ടി.ഡി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.മാത്യു കൊച്ചുപുരക്കൽ, കെ.കെ.ടോമി, ടി.യു.കുരുവിള, ആർ.അനിൽകുമാർ, ഇ.എം.ജോണി, രാജൻ നമ്പൂതിരി, കെ.ബി.ഷൈൻകുമാർ, വി.എസ്.ജയേഷ്, കെ.പി.പീറ്റർ, സജി ചാമേലി, ബിനോയി ഭാസ്‌ക്കർ, സോണി എബ്രാഹം, യു.റോയി,ടി.കെ.സോണി, സജി കെ.മാത്യു, സ്റ്റൈബി എൽദോ, നോബി പോൾ തുടങ്ങിയവർ പങ്കെടുത്തു.