
കൊച്ചി: പാലിയേറ്റീവ് കെയർ രംഗത്ത് കേരളം നടത്തുന്നത് വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളാണെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഐ.എം.എ ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡോ. ജേക്കബ്ബ് അബ്രാഹം അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് ഡോ. സണ്ണി.പി. ഓരത്തേൽ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം വഹിച്ചു. മുൻ പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് പുതിയ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവലിനെ സദസിന് പരിചയപ്പെടുത്തി. സെക്രട്ടറി ഡോ. സച്ചിൻ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി. പി കുര്യേയ്പ്പ്, ഐ.എം.എ ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ. കെ. നാരായണൻ കുട്ടി, ഐ.എം.എ ഹൗസ് കൺവീനർ ഡോ. സച്ചിദാനന്ദ കമ്മത്ത്, വുമൺ ഇൻ ഐ.എം.എ കൊച്ചി ചെയർപേഴ്സൺ ഡോ. നന്ദിനി നായർ, അരികെ ഹോം കെയർ ചെയർമാൻ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി ട്രഷറർ ഡോ. ബൻസീർ ഹുസൈൻ, മുൻ പ്രസിഡന്റ് ഡോ.എം. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.