
ആലുവ: ആലുവ യു.സിയിലെ എൻ.എസ്.എസിൽ പ്രവർത്തിച്ചിരുന്ന മുൻ വളണ്ടിയേഴ്സിന്റെയും പ്രോഗ്രാം ഓഫീസർമാരുടെയും സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ഡിസ്ട്രിക്ട് കോഡിനേറ്റർ ഫാ. എൽദോസ് കെ. ജോയ് മുഖ്യാതിഥിയായിരുന്നു. മുൻകാല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരെ ആദരിച്ചു. 1970 മുതൽ 2025 വരെയുള്ള 250 ഓളം പേർ സംഗമത്തിനെത്തി.