പറവൂർ: വടക്കേക്കര വിജ്ഞാന പ്രകാശകസംഘം ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം (സ്വർണപ്രശ്ന ചിന്ത) നാളെ രാവിലെ നടക്കും. ക്ഷേത്രം തന്ത്രി അനിരുദ്ധൻ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രധാന ദൈവജ്ഞനായ ജ്യോതിഷ പണ്ഡിതൻ ബുലുശേരി വട്ടോളി അരവിന്ദാക്ഷപണിക്കരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം. സഹദൈവജ്ഞന്മാരായി ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂർ ദേവദാസ് ആചാരി, കോഴിക്കോട് പുക്കാട് കരുണാകര പണിക്കർ, ജോത്സ്യൻ പട്ടണം അനിൽകുമാർ എന്നിവർ പങ്കെടുക്കും.