
മൂവാറ്റുപുഴ: കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ ഹരിത കർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച ശുചിത്വ സംഗമം 'ഒരു കൂട്ടം ഒന്നിച്ചൊരു വട്ടം' ഡ്രീം ലാൻഡ് പാർക്കിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പൽ സെക്രട്ടറി എച്ച്. സിമി, കൗൺസിലർമാർമാരായ ആർ. രാകേഷ്, ജോളി ജോർജ് മണ്ണൂർ, കെ.ജി. രാധാകൃഷ്ണൻ, നജില ഷാജി, അമൽ ബാബു, ജോയിസ് മേരി ആന്റണി, ജിനു മടേക്കൽ, വി.എ. ജാഫർ സാദിഖ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉദ്യോഗസ്ഥ ധന്യ പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.