rotary
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്വീൻ സിറ്റി, സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്രെയിൻ ഹണ്ട് പരിപാടിയുടെ നാലാം പതിപ്പിലെ വിജയികൾക്കൊപ്പം വിശിഷ്ട വ്യക്തികൾ.

കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്വീൻ സിറ്റി, സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബ്രെയിൻ ഹണ്ട് നാലാം പതിപ്പ് സംഘടിപ്പിച്ചു. ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ചാമ്പ്യന്മാരായി. എളമക്കര ഭവൻസ് വിദ്യാമന്ദിർ രണ്ടാം സ്ഥാനം നേടി. ചിന്മയ വിദ്യാലയ വടുതല മൂന്നാം സ്ഥാനത്തെത്തി. ഡോ.കെ. ബാബു ജോസഫ്, ബാലഗോപാൽ, സിസ്റ്റർ ടെസ്സ, ഡോ. റെൻജു ജോസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ഐസക് മാത്യു ചടങ്ങിന് നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് പി.ജി.ആർ. നായർ ഫൈനലിന്റെ ക്വിസ് മാസ്റ്ററായി. രാകേഷ് രാജൻ, പ്രദീപ് കുമാർ, ജിജോ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.