padam
ഓൾ വുമൺ 5കെ മാരത്തൺ ഹൈബി ഈഡൻ എം.പി,റോട്ടറി ജില്ലാ ഗവർണർ ഡോ. ജി. എൻ. രമേഷ്, ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: റോട്ടറി ഇന്റർനാഷണൽ വൊക്കേഷണൽ എക്‌സലൻസ് അവാർഡുകൾ ഏറ്റുവാങ്ങി ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽനയും എ. രൂപയും. റോട്ടറി ക്ലബ് ഒഫ് തൃപ്പൂണിത്തുറ റോയലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ വുമൺ 5കെ മാരത്തണിന്റെ ഉദ്ഘാടന ചടങ്ങിൽ റോട്ടറി ജില്ലാ ഗവർണർ ഡോ. ജി.എൻ. രമേഷ് അവാർഡുകൾ സമ്മാനിച്ചു. എറണാകുളം ഡർബാർ ഹാൾ മൈതാനിയിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്റ, ക്ലബ് പ്രസിഡന്റ് നിഷിൽ മീത്തിൽ, മാരത്തൺ ചെയർമാൻ ക്യാപ്റ്റൻ ഹരികുമാർ എന്നിവർ സംസാരിച്ചു.

ആവേശമുയർത്തിയ മാരത്തൺ ഹൈബി ഈഡൻ എം.പി, റോട്ടറി ജില്ലാ ഗവർണർ ഡോ. ജി.എൻ. രമേഷ്, ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിനൽ, എ. രൂപ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 1200ലേറെ പേർ ഭാഗമായി. ടൈപ്പ് വൺ പ്രമേഹമുള്ള 250ലധികം കുട്ടികൾക്ക് സി.ജി.എം.എസ് മെഷീനുകൾ വിതരണം ചെയ്തു. ടൈപ്പ് വൺ ഡയബീറ്റിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടി. കളക്ടർ ജി. പ്രിയങ്ക ടൈപ്പ് 1 പ്രമേഹമുള്ള മൂന്ന് കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു.