ആലുവ: ആലുവ മണപ്പുറത്ത് കുളിക്കാനെത്തുന്നവരുടെ പേഴ്സും ഫോണുകളുമെല്ലാം മോഷ്ടിക്കുന്നയാൾ ആലുവ പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂർ ഓടക്കാലി മേതല ഭാഗത്ത് താമസിക്കുന്ന ഇടുക്കി മുരിക്കാശേരി സ്വദേശി ഈടത്തുംകുടി വീട്ടിൽ അഷറഫ് മക്കാരിനെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഓട്ടോറിക്ഷയുമായി ചുറ്റിയടിച്ചാണ് കവർച്ച നടത്തിയിരുന്നത്. കഴിഞ്ഞയാഴ്ച്ചയും മണപ്പുറത്ത് കുളിക്കാനിറങ്ങിയ യുവാവിന്റെ മൊബൈൽ ഫോൺ ഇയാൾ മോഷ്ടിച്ചിരുന്നു.