കളമശേരി: മാർത്തോമാഭവന്റെ കോമ്പൗണ്ട് മതിലും കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ളപൈപ്പുകളും തകർത്ത സംഭവത്തിൽ കുറ്റവാളികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തരയ്ക്ക് എച്ച്.എം.ടി ജംഗ്‌ഷനിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.