1
അഗസ്ത്യ കളരി രജതജൂബിലിയാഘോഷം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യന്നു

മട്ടാഞ്ചേരി: ശ്രീ അഗസ്ത്യ കളരിയുടെ രജതജൂബിലി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി കൂവപ്പാടം എ.എ. കൊച്ചുണ്ണി മാസ്റ്റർ പാർക്കിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.കെ. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. സെക്രട്ടറി ശിവൻ ഗുരുക്കൾ, കൗൺസിലർ എം. ഹബീബുള്ള, കെ.ജെ. ആന്റണി, എം.എം. സലിം, എം. ജമാൽകുഞ്ഞ്, ഐ.ജെ. ജോളി എന്നിവർ സംസാരിച്ചു.