ആലുവ: ആലുവ അദ്വൈതാശ്രമഭൂമി കൈയ്യേറാനുള്ള നഗരസഭാ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി നാളെ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് ആശ്രമ കവാടത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പതാക കൈമാറും. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് താലൂക്ക് ജനറൽ സെക്രട്ടറി കെ.പി. തൃദീപ് അറിയിച്ചു.