
കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് അസോസിയേഷൻ പ്രവർത്തനങ്ങൾ മലിനീകരണ നിയന്ത്റണബോർഡ് ജില്ലാ മേധാവി നോബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സിവിൽവിഭാഗം മേധാവി എ.വി. അജിത്, അസോസിയേറ്റ് പ്രൊഫസർ പി.ബിനു, കോ ഓർഡിനേറ്റർ ജീനാ മാത്യു, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ എസ്. നയന, ഒ.എസ്. അപർണ്ണ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസര മലിനീകരണം വിഷയത്തിൽ ക്ലാസ് നടത്തി