
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസ് മാർച്ച് നടത്തി. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ധർണ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെ അനാവശ്യമായി ആരോപണങ്ങളുമായി ഇനിയും മുന്നോട്ടു വന്നാൽ എംഎൽഎയെ നടുറേഡിൽ തടയുമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും അനീഷ് എം. മാത്യു പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജി. അനിൽകുമാർ, സജീ ജോർജ്, സി.കെ. സോമൻ, കെ.പി. രാമചന്ദ്രൻ, പി.എം.ഇബ്രാഹിം എന്നിവർ സംസാരിച്ചു.