ചോറ്റാനിക്കര: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ എഴുത്തിടം വാർഷിക സമ്മേളനം ചേർന്നു. പ്രൊഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. എഴുത്തിടം ചെയർപേഴ്സൺ ഡോ. സലില മുല്ലൻ അദ്ധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എഴുത്തിടത്തിന്റെ മൂന്നാംപതിപ്പ് എം. തോമസ് മാത്യു ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവിന് നൽകി പ്രകാശിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് എ.കെ. ദാസ്, അഡ്വ. എം.കെ. ശശീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എ.എൻ. സന്തോഷ്, താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ്, എഴുത്തിടം കൺവീനർ കെ.എൻ. ലെലിൻ, നേതൃസമിതി കൺവീനർ സാജു ചോറ്റാനിക്കര എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ. സലീലാ മുല്ലൻ (ചെയർപേഴ്സൺ), രാം മോഹൻ കരോട്ട് (വൈസ് ചെയർമാൻ), കെ.എൻ. ലെനിൻ (കൺവീനർ), ഡോ. സി.കെ. സിജി (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.