
ആലുവ: തെരുവുനായ ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആലുവ സെന്റ് സേവ്യേഴ്‌സ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആലുവ ജനസേവ ശിശുഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നില്പ് സമരം ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. ജനസേവ ചെയർമാൻ ജോസ് മാവേലി മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ സിസ്റ്റർ എം. ചാൾസ്, പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ. രേഖ, ഡോ. മരിയ പോൾ, ഡോ. ജോബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.