iringole

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുള്ള തത്വമസി പ്രാർത്ഥന കുടുംബയോഗം നടന്നു. ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ്‌ വസന്തൻ നങ്ങേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗുരുകുലം സ്റ്റഡി സർക്കിൾ വൈസ് പ്രസിഡന്റ്‌ ജിനിൽ സി.വി, യൂണിയൻ കമ്മറ്റി അംഗം ബോസ് ഞാറ്റുംപറമ്പിൽ, യൂണിറ്റ് കൺവീനർ എ.കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.