biju

കോതമംഗലം: ബസ് യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സഹയാത്രികനെ ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കീഴില്ലം ത്രിവേണി ഭാഗത്ത് മാടവന ബിജു കുര്യാക്കോസ് (48) ആണ് പ്രതി. ഞായറാഴ്ച മൂന്നാർ ​​- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസിൽ നേര്യമംഗലം ഭാഗത്തുവച്ചാണ് സംഭവം. അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ബസിൽവച്ചുതന്നെ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു.