കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇടുക്കി സ്വദേശി ഓണാട്ടുവീട്ടിൽ സന്തോഷ് (50)​ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് അപകടം. മൃതശരീരം കൂത്താട്ടുകുളം ദേവമാതാ ആശുപത്രി മോർച്ചറിയിൽ. സന്തോഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന ആക്കത്തടത്തിൽ ഓലിപ്പുറം റെജിയെ (47)​ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.