reetha
റീത്ത

അങ്കമാലി: ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. കറുകുറ്റി പന്തയ്ക്കൽ മരങ്ങാടം പൈനാടത്ത് ചക്കതൊമ്മൻ വീട്ടിൽ റീത്ത (48) ആണ് മരിച്ചത്. ഭർത്താവ് ജോൺസനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിന് ദേശീയപാതയിൽ കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിന് സമീപമായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചത്. റീത്തയെ കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: അനില, ജിയ. സംസ്കാരം പിന്നീട്.