തോപ്പുംപടി: ഹാർബർ പാലത്തിന് സമീപം കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ റോഡിൽ പള്ളിച്ചാൽ നികർത്തിൽ നസീറിന്റെ മകൻ അമലിന്റെ (19) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
കഴിഞ്ഞ 29 മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ തോപ്പുംപടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്നേദിവസം വൈകിട്ട് എറണാകുളത്ത് സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തനിന്ന് ബസിൽ കയറിപ്പോയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.