
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ ഐ.ഇ.ഡി.സിയും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ചേർന്ന് വികസിപ്പിച്ച മാർഗനിർദ്ദേശ റോബോട്ട് പ്രവർത്തന സജ്ജമായി. റോബോട്ടിന്റെ രൂപകല്പനയും നിർമ്മാണവും പൂർവ വിദ്യാർത്ഥി വിഗ്നേഷ് നിർവഹിച്ചു. കോളേജിൽ എത്തുന്ന വർക്കായി വിവിധ ഡിപ്പാർട്ട്മെന്റുകൾക്കും സൗകര്യങ്ങൾക്കും റോബോട്ട് വഴി കാണിക്കും. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലി ഖാൻ, കോളേജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.എ. അബൂബക്കർ എന്നിവർ ചേർന്ന് റോബോട്ടിനെ കോളേജിന് സമർപ്പിച്ചു. എം.ഐ. അബ്ദുൽ ഷരീഫ്, എച്ച്.എസ്. അബ്ദുൽ ശരീഫ്, ഡോ. കെ.എം. രമേശ്, ഡോ. ലക്ഷ്മി ആർ. നായർ, സോണാലി ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.