
ആലുവ: ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലെയർ സന്യാസ സഭാംഗം സിസ്റ്റർ അന്നമരിയ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആലുവ അശോകപുരം ശാന്തി ഭവൻ മഠത്തിലെ ശുശ്രുഷകൾക്കു ശേഷം അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ദീർഘകാലമായി ഇറ്റലിയിലെ വിവിധ മഠങ്ങളിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പേരാമ്പ്ര പന്തല്ലൂക്കാരൻ കുഞ്ഞുവറീത് - ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി, ഏലിക്കുട്ടി, ത്രേസ്യാമ്മ, വർഗീസ്, സിസ്റ്റർ വെറോനിക്ക (എഫ് എസ്.സി, പീസാ, ഇറ്റലി).