mla-

ആലുവ: ഐ.എൻ.ടി.യു.സി ആലുവ റീജിയണൽ കമ്മിറ്റി ഓഫീസ് ബാങ്ക് കവല പാലുപ്പള്ളത്ത് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. പൊതുസമ്മേളനവും ഓഫീസ് ഉദ്ഘാടനവും അൻവർ സാദത്ത്‌ എം.എൽ.എ നിർവഹിച്ചു. റീജിയണൽ പ്രസിഡന്റ്‌ പി.വി. എൽദോസ് അദ്ധ്യക്ഷനായി. ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗത്വ വിതരണോദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഇബ്രാഹിംകുട്ടി നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. പി.ബി. സുനീർ, എം.ജെ. ജോമി, ലത്തീഫ് പൂഴിത്തുറ, പി.എ. മുജീബ്, കെ.എൻ. കൃഷ്ണകുമാർ, ജീമോൻ കയ്യാല, ആനന്ദ് ജോർജ്, സ്ലീബ സാമൂവൽ, എം.ഐ. ദേവസിക്കുട്ടി, ആഷിഖ് എടത്തല, അഡ്വ. ടി.എസ്. സാനു തുടങ്ങിയവർ പ്രസംഗിച്ചു.